Monday, January 5, 2026

ജമ്മുവിലെ ജാഖ് അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോൺ; പരിഭ്രാന്തരായി പ്രദേശവാസികൾ; അന്വേഷണം ശക്തമാക്കി സുരക്ഷാ സേന

ജമ്മു കശ്മീർ: അതിർത്തി മേഖലയിൽ പാക്ക് ഡ്രോണിന്റെ സാന്നിദ്ധ്യം. ജമ്മു കശ്മീരിലെ ജാഖ് മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളാണ് പാക്ക് ഡ്രോൺ കണ്ടെത്തിയത്.

പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയ ഡ്രോൺ ഇന്നലെയാണ് ജാഖിൽ കണ്ടത്. സാമ്പ സെക്ടറിലെ അതിർത്തി ഗ്രാമമായ സാരഥി കലനിലാണ് ഡ്രോണിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടർന്ന് ദേര, മധൂൺ ഗ്രാമങ്ങളിലൂടെയും ഡ്രോൺ സഞ്ചരിച്ചു. പിന്നീട് ഡ്രോൺ പാക്കിസ്ഥാൻ അതിർത്തിയിലേക്ക് നീങ്ങിയതായും ജനങ്ങൾ പറഞ്ഞു.

ഒരു കിലോമീറ്റർ ഉയരത്തിലാണ് ഡ്രോൺ പറന്നത്. ഡ്രോണിന്റെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നേരത്തെ പാക്കിസ്ഥാൻ ഡ്രോൺ വഴി ആയുധങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയുരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ സേന സ്ഥലം വിലയിരുത്തിയത്.

Related Articles

Latest Articles