International

സർക്കാർ വിരുദ്ധ പ്രക്ഷോഭം ഒടുവിൽ ഒത്തുതീർപ്പിലാക്കി പാക് സർക്കാർ ! സമരം അടിച്ചമർത്താൻ ഇറങ്ങിയ സൈന്യം വീണ്ടും കോമാളി ! പാക് ആർമി യൂണിഫോമുകളും ഹെൽമറ്റുകളും പത്ത് രൂപയ്ക്ക് തൂക്കി വിറ്റ് സമരക്കാർ

ഇസ്‌ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം ഒടുവിൽ ഒത്തുതീർപ്പിലാക്കി പാക് സർക്കാർ. സമരക്കാർ ഉന്നയിച്ചിരുന്ന 38 ആവശ്യങ്ങളിൽ ഏതാണ്ട് 21 ഓളം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിൽ 10 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകരുമായി കരാറിൽ ഒപ്പിട്ടതായി പാർലമെന്ററികാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു. ‘‘

മൗലികാവകാശ നിഷേധത്തിനെതിരെയാണ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ സെപ്റ്റംബർ 29ന് പ്രതിഷേധം ആരംഭിച്ചത്. പാകിസ്ഥാനിൽ കുടിയേറിയ കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 അസംബ്ലി സീറ്റുകൾ നിർത്തലാക്കുക, ജലവൈദ്യുത കരാറുകൾ വീണ്ടും ചർച്ച ചെയ്യുക, വിലക്കയറ്റം ലഘൂകരിക്കുന്നതിനായി ഗോതമ്പിന് സബ്‌സിഡി നൽകുക, വൈദ്യുതി നിരക്ക് പ്രാദേശിക ഉത്പാദന നിരക്കുമായി ബന്ധിപ്പിക്കുക എന്നിവയായിരുന്നു അവ്വാമി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.

പ്രതിഷേധം ‘ആസാദി’ (സ്വാതന്ത്ര്യം) ആവശ്യങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്ക ഷെഹ്ബാസ് ഷെരീഫ് സർക്കാരിനും പാക് സൈന്യത്തിനുമുണ്ടായിരുന്നു. ഒപ്പം അമേരിക്ക, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള പ്രവാസികളും ഈ ആവശ്യങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുന്നതിനായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ട് എന്ന വസ്തുതയും ഷെഹ്ബാസ് ഷെരീഫിനെ അസ്വസ്ഥനാക്കി. സമരക്കാരെ നേരിടാൻ ഇസ്ലാമബാദിൽ നിന്ന് പട്ടാളത്തെ പോലും ഷെഹ്ബാസ് ഷെരീഫ് ഇറക്കി. സമരം അവസാനിച്ചപ്പോൾ ഷെഹ്ബാസ് ഷെരീഫും പ്രതിഷേധക്കാരും ഹാപ്പിയായെങ്കിലും പെട്ട് പോയത് പാക് സൈന്യമാണ്.

കാരണം പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് പാക് ആർമിക്ക് കൂടുതൽ നാണക്കേടുണ്ടാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ, പ്രതിഷേധക്കാർ പാക് ആർമി യൂണിഫോമുകളും ഹെൽമറ്റുകളും മറ്റ് വസ്തുക്കളും വെറും 10 രൂപയ്ക്ക് വിൽക്കുന്നത് കാണാം. ആളുകൾ ചിരിച്ചുകൊണ്ട് ‘ എല്ലാം വെറും 10 രൂപയ്ക്ക്’ എന്ന് പറഞ്ഞാണ് വിൽക്കുന്നത്. നേരത്തെ രണ്ട് പാക് സൈനികരെ ആൾക്കൂട്ടം ഇടിച്ച് ഇഞ്ച പരുവമാക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു.

വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കിടയിൽ, സോഷ്യൽ മീഡിയ ഒരു ശക്തമായ ആയുധമായി മാറിയിരിക്കുന്നു. സൈന്യത്തെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ ഭയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് മാറി, ഇപ്പോൾ ട്രോളുകളിലൂടെയും മീമുകളിലൂടെയും സൈന്യത്തെ പരസ്യമായി പരിഹസിക്കുന്നത് പതിവായിരിക്കുന്നു. “പോളിഗ്രാഫ് ടെസ്റ്റ് എടുക്കൂ” എന്ന് ആവശ്യപ്പെടുന്ന ബിൽബോർഡുകളും “ഫ്രോഡ് മാർഷൽ” എന്ന് വിളിച്ചുള്ള ട്രോളുകളും ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ പോലും പ്രദർശിപ്പിക്കപ്പെട്ടു എന്നത് ഈ പ്രതിഷേധത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

പാകിസ്ഥാനിൽ രാഷ്ട്രീയ അധികാരം, സൈനിക മേധാവികളുടെ വ്യക്തിപരമായ ഇടപെടലുകൾ, രാജ്യത്തിന്റെ സാമ്പത്തികത്തകർച്ച എന്നിവയെല്ലാം ചേർന്ന് സൈന്യത്തിനെതിരായ ജനവികാരം വർദ്ധിപ്പിക്കുകയും അത് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആ പട്ടികയിൽ ഒരു സംഭവം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്

B4 Admin

Recent Posts

പുരാതന കാശിയില്‍ നിന്ന് ആധുനിക ഗതാഗതത്തിലേക്ക്. മോദി സര്‍ക്കാരിന്റെ വരുണ എലിവേറ്റഡ് കോറിഡോര്‍ വാരണാസിയെ എങ്ങനെ മാറ്റും ?

മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…

38 minutes ago

പശുവിന്‍ പാല്‍ കൊഴുപ്പില്ല. പകരം MG-90ഉം അസറ്റിക് ആസിഡും. തിരുപ്പതി ലഡ്ഡു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…

2 hours ago

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

2 days ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

2 days ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

2 days ago