Monday, December 15, 2025

സൈബർ കെണികളൊരുക്കി പാക് ഇന്റലിജൻസ് ! വ്യാജ നമ്പറിൽ ഇന്ത്യൻ പൗരന്മാരിൽ നിന്ന് വിവരങ്ങൾ തേടുന്നു; മുന്നറിയിപ്പുമായി സൈന്യം

ഇന്ത്യ – പാക് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ സൈബർ കെണികളൊരുക്കി
പാക് ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോർട്ട്. പാക് ഇന്റലിജൻസ് വ്യാജ നമ്പറിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇത്തരം കെണികളിൽ ജനങ്ങൾ വീഴരുതെന്നും സൈന്യം മുന്നറിയിപ്പ് നൽകി.

7340921702 എന്ന നമ്പറിൽ നിന്നും കോൾ വന്നാൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം ചതികളിൽ വീഴരുതെന്നുമാണ് മുന്നറിയിപ്പ്. പാക് ഇൻറലിജൻസ് ആണ് ഈ നമ്പർ ഉപയോഗിക്കുന്നതെന്നും ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് മാദ്ധ്യമപ്രവർത്തകരെയും മറ്റു പൗരന്മാരെയും ഇവർ വിളിക്കുന്നതെന്നും ജാഗ്രത പുലർത്തണമെന്നുമാണ് വാർത്താക്കുറിപ്പിലൂടെ സൈന്യം ആവശ്യപ്പെട്ടു അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles