ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷറഫും ഇന്ത്യയുമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നവാസ് ഷെരീഫ് നേപ്പാളിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാൻ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനം എന്തുവന്നാലും രാജി വയ്‌ക്കില്ലെന്നും ക്രിക്കറ്റിലേത് പോലെ അവസാന പന്ത് വരെ പൊരുതുമെന്നും പ്രതിപക്ഷം വിദേശരാജ്യവുമായി ചേർന്ന് പാകിസ്ഥാനെ ചതിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിലെ നേതാക്കൾക്ക് പാക് ജനത മാപ്പ് നൽകില്ലെന്നും ഇമ്രാൻ ആരോപിച്ചു.
‘രാജ്യത്തെ വിറ്റവരുടെ മുഖം ജനങ്ങൾ തിരിച്ചറിയണം. തന്റെ ഒപ്പം ഇത്രയും നാൾ നിന്നതിന് ശേഷമാണ് ഇപ്പോൾ ചിലർ പ്രതിപക്ഷത്തിന് പിന്തുണ നൽകുന്നത്. ഈ നാടകമെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ മുന്നിലാണ് നടക്കുന്നതെന്ന് മറക്കരുത്. ചില രാജ്യങ്ങളിൽ നിന്ന് സന്ദേശം വന്നതായി അറിയാൻ കഴിഞ്ഞു. അവർക്ക് പാകിസ്ഥാനോട് ദേഷ്യമുണ്ട്, പക്ഷേ ഇമ്രാനെ ഒഴിവാക്കിയാൽ പാകിസ്ഥാനോട് ക്ഷണിക്കാമെന്നാണ് അവർ പറയുന്നത്. അമേരിക്കയാണ് ഈ ഭീഷണിയുടെ പിന്നിൽ. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. പാകിസ്ഥാൻ അംബാസിഡറിനാണ് അമേരിക്കയുടെ ഔദ്യോഗിക കത്ത് ലഭിച്ചത്’- ഇമ്രാൻ ആരോപിച്ചു. അതേസമയം ഇമ്രാന്റെ ആരോപണം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. അത്തരത്തിൽ ഔദ്യോഗികമായോ അനൗദ്യോഗികമായോ യാതൊരു വിധ സന്ദേശങ്ങളും പാകിസ്ഥാൻ കൈമാറിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.മാത്രമല്ല പാകിസ്ഥാന് കത്ത് കൈമാറിയിട്ടുണ്ടെന്ന വാദം തെറ്റാണെന്നും അഴിമതി നിറഞ്ഞ ഭരണം കാരണമാണ് ഇമ്രാന് അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നതെന്നും അമേരിക്ക വ്യക്തമാക്കി.

