India

‘മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്രമോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി’; എല്ലാത്തിനും കാരണം അമേരിക്ക; ആരോപണവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷറഫും ഇന്ത്യയുമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നവാസ് ഷെരീഫ് നേപ്പാളിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാൻ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനം എന്തുവന്നാലും രാജി വയ്‌ക്കില്ലെന്നും ക്രിക്കറ്റിലേത് പോലെ അവസാന പന്ത് വരെ പൊരുതുമെന്നും പ്രതിപക്ഷം വിദേശരാജ്യവുമായി ചേർന്ന് പാകിസ്ഥാനെ ചതിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിലെ നേതാക്കൾക്ക് പാക് ജനത മാപ്പ് നൽകില്ലെന്നും ഇമ്രാൻ ആരോപിച്ചു.

‘രാജ്യത്തെ വിറ്റവരുടെ മുഖം ജനങ്ങൾ തിരിച്ചറിയണം. തന്റെ ഒപ്പം ഇത്രയും നാൾ നിന്നതിന് ശേഷമാണ് ഇപ്പോൾ ചിലർ പ്രതിപക്ഷത്തിന് പിന്തുണ നൽകുന്നത്. ഈ നാടകമെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ മുന്നിലാണ് നടക്കുന്നതെന്ന് മറക്കരുത്. ചില രാജ്യങ്ങളിൽ നിന്ന് സന്ദേശം വന്നതായി അറിയാൻ കഴിഞ്ഞു. അവർക്ക് പാകിസ്ഥാനോട്‌ ദേഷ്യമുണ്ട്, പക്ഷേ ഇമ്രാനെ ഒഴിവാക്കിയാൽ പാകിസ്ഥാനോട്‌ ക്ഷണിക്കാമെന്നാണ് അവർ പറയുന്നത്. അമേരിക്കയാണ് ഈ ഭീഷണിയുടെ പിന്നിൽ. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. പാകിസ്ഥാൻ അംബാസിഡറിനാണ് അമേരിക്കയുടെ ഔദ്യോഗിക കത്ത് ലഭിച്ചത്’- ഇമ്രാൻ ആരോപിച്ചു. അതേസമയം ഇമ്രാന്റെ ആരോപണം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. അത്തരത്തിൽ ഔദ്യോഗികമായോ അനൗദ്യോഗികമായോ യാതൊരു വിധ സന്ദേശങ്ങളും പാകിസ്ഥാൻ കൈമാറിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.മാത്രമല്ല പാകിസ്ഥാന് കത്ത് കൈമാറിയിട്ടുണ്ടെന്ന വാദം തെറ്റാണെന്നും അഴിമതി നിറഞ്ഞ ഭരണം കാരണമാണ് ഇമ്രാന് അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നതെന്നും അമേരിക്ക വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

19 minutes ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

38 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

1 hour ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

1 hour ago

ഭീകരർ നിയമവിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ചെന്ന് കണ്ടെത്തൽ I DELHI BLAST CASE

ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…

2 hours ago

വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം I CRISIS IN VENEZUELA

വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…

3 hours ago