India

നിശബ്ദവിപ്ലവത്തിലൂടെ ഭാവിഭാരതത്തിന്റെ ഭാഗധേയം മാറ്റി എഴുതിയ കർമയോഗി; ഇന്ന് പൂജനീയ ഡോക്ടർജി ജന്മദിനം

ഇന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനം. 1889 ഏപ്രിൽ 1നാണ് നാഗ്പൂരിൽ അദ്ദേഹം ജനിച്ചത്. ഇന്ന് ഭാരതം ഡോ.ഹെഡ്‌ഗേവാറിന്റെ 133-ാം ജന്മവാർഷികമാണ് ആഘോഷിക്കുന്നത്. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക് സമന്വയത്തിന്റെയും സമർപ്പണത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. രാജ്യത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്.

ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗ്പ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു. ദേശാഭിമാന പ്രചോദിതമായ പ്രസംങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു. സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.

അതേസമയം 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്ക്ക് തുടക്കമിട്ടു. കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ പ്രഭാവം ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നുണ്ട്.

അതുപോലെ പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത്.തുടർന്ന് അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്

ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിക്കയുണ്ടായി. ‘ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല’ എന്നാൽ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു

1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ ഇന്നും ജീവിക്കുന്നു.

‘മുന്നിലോ നീ ഉണ്ടെന്നാകില്‍ എന്തെനിക്കസാദ്ധ്യം..?
മഹാമേരു മണ്‍പുറ്റാകും മൃത്യു മിത്രമാകും
ആഴ്കടല്‍ ചെറുകുഴിയായ് മാറും
തീ നിലാവുമാകും’
യുഗപുരുഷന്റെ ഓർമ്മകൾക്ക് മുൻപിൽ സാദര പ്രണാമം
സ്മരാമി കേശവം

B4 Admin

Recent Posts

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

3 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

22 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago