പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ കശ്മീരിലെ പൂഞ്ച് അതിർത്തി പ്രദേശത്തെ ശ്രീ ഗുരു സിംഗ് സഭാ സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സിഖുകാർ കൊല്ലപ്പെട്ടു. ഭായ് അമ്രിക് സിംഗ് ജി (രാഗി സിംഗ്), ഭായ് അമർജീത് സിംഗ്, ഭായ് രഞ്ജിത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പാക് ആക്രമണത്തെ അപലപിച്ച് ശിരോമണി അകാലിദൾ രംഗത്ത് വന്നു. കൊല്ലപ്പെട്ടവർക്ക് ആദരവ് അർപ്പിക്കണമെന്നും കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അകാലിദൾആവശ്യപ്പെട്ടു.
സിഖുകാർ എക്കാലവും രാജ്യത്തിന്റെ വാൾ ഭുജമായിരുന്നു, ഇനിയും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടെ സായുധ സേനയ്‌ക്കൊപ്പം ഞങ്ങൾ ഒരു പാറപോലെ നിലകൊള്ളുന്നു. ശിരോമണി അകാലിദളും നമ്മുടെ രാജ്യവും സമാധാനത്തിനായി നിലകൊള്ളുന്നുണ്ടെങ്കിലും, ശത്രുക്കൾ ഞങ്ങളുടെ അഭിമാനത്തെ വെല്ലുവിളിക്കുകയാണെങ്കിൽ, ഞങ്ങളുടെ ദേശസ്‌നേഹ കടമകൾ നിറവേറ്റാൻ ഞങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലിന്റെയും ആവശ്യമില്ല, ”-ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ പോസ്റ്റ് ചെയ്തു.

