Sunday, December 14, 2025

പ്രകോപനം തുടർന്ന് പാകിസ്ഥാൻ ! ജമ്മു കശ്മീരിലും പഞ്ചാബിലും പാക് ഡ്രോണുകൾ ! സാംബയിലും അമൃത്സറിലും ബ്ലാക്ക്‌ഔട്ട്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ പ്രകോപനവുമായി പാകിസ്ഥാൻ. സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യം വച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം, ഡ്രോണുകളെ തകർത്തു.

പഞ്ചാബിലെ അമൃത്സർ അടക്കമുള്ള നഗരങ്ങളിൽ ഡ്രോൺ സാന്നിധ്യംസ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ആക്രമണമൊന്നും നടന്നിട്ടില്ല. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles