indications-are-that-imran-khan-may-resign
അമൃത്സർ: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ (Pakistan Government) കൊടിയ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾ ശക്തമായി തന്നെ രംഗത്തുവന്നിരുന്നു. ഒടുവിലിതാ ഇനിയും വഴങ്ങാതെ രക്ഷയില്ലായെന്നു ഇമ്രാൻ ഭരണകൂടത്തിന് മനസിലായിരിക്കുകയാണ്. മതന്യൂനപക്ഷങ്ങൾക്കെതിരായ പീഡനത്തിന് പരിഹാരവുമായി രംഗത്തുവന്നിരിക്കുകയാണ്
പാകിസ്ഥാനിലെ പ്രവിശ്യാ സർക്കാർ.
പാകിസ്ഥാനിലെ സിന്ധ്-ഖൈബർ പ്രവിശ്യകളിലെ പ്രാദേശിക സർക്കാരാണ് വർദ്ധിച്ചുവരുന്ന മതപീഡനങ്ങളും ആക്രമണങ്ങളും തടയാനൊരുങ്ങുന്നത്. പ്രത്യേക സുരക്ഷാ സേനയെ വിന്യസിച്ചുകൊണ്ടാണ് പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുന്നത്. 2015ൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദ്ദേശപ്രകാരമാണ് പ്രത്യേക സുരക്ഷാ സേനാ വിഭാഗം സിന്ധ് പ്രവിശ്യയിലെ ആരാധനാലയ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടത്. സിന്ധ് പ്രവിശ്യയിൽ പതിറ്റാണ്ടുകളായി സിഖ്-ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് മതമൗലികവാദികൾ നടത്തുന്നത്.
ഹൈന്ദവ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും പള്ളികളും തകർത്തുകൊണ്ടാണ് അക്രമികൾ അഴിഞ്ഞാടുന്നത്. പാർലമെന്റിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയ പ്രശ്‌നത്തിൽ ഭരണകക്ഷിയായ തെഹരീക്-ഇ-ഇൻസാഫ് അംഗം ലാൽ ചന്ദ് മാൽഹിയാണ് മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ശക്തമായി രംഗത്ത് വന്നത്. ന്യൂനപക്ഷ സമൂഹം പാകിസ്താനിൽ വളരെ കുറവാണെന്നും അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന് ഭരണകൂടം ഒരു കാരണവശാലും കൂട്ടുനിൽക്കരുതെന്നും ലാൽ ചന്ദ് മാൽഹി ആവശ്യപ്പെട്ടിരുന്നു. 5000 പേരടങ്ങുന്ന സംഘമാണ് സുരക്ഷാ സേനയിലുള്ളത്. സിന്ധ് പ്രവിശ്യക്കുപുറമേ ഖൈബർ പഖ്തൂൺഖ്വായിലും സുരക്ഷാ സേനകളുടെ സേവനം ലഭിക്കും.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…