Saturday, October 3, 2026

കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ അറസ്റ്റിൽ; സ്‌ഫോടക വസ്തുക്കളുൾപ്പെടെ പിടിച്ചെടുത്തു

ശ്രീനഗർ: കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന. ഒരു ഭീകരനെ പിടികൂടി. ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ഉബൈദ് ബഷീർ വാനി എന്ന (Jaish-e-Mohammed terrorist arrested in Jammu and Kashmir’s Handwara) ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് പിടിയിലായത്. പിസ്റ്റൾ, മാഗസിൻ, വെടിയുണ്ടകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താനുള്ള ഭീകര സംഘടനകളുടെ പദ്ധതിയാണ് പോലീസും സുരക്ഷാ സേനയും ചേർന്ന് ഇല്ലാതാക്കിയത്.

അതേസമയം കശ്മീർ പോലീസും സിആർപിഎഫും നടത്തിയ പരിശോധനയിൽ ഹാന്ദ്വാരയിലെ രാജ്‌വാറിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സുൽത്താൻപോറിന് സമീപമുള്ള ചെക്ക്‌പോസ്റ്റിൽ വാഹന പരിശേധനയ്‌ക്കിടെ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് ഭീകര സംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. കുപ്‍വാര സ്വദേശിയാണ് പിടിയിലായ ഭീകരൻ എന്നാണ് വിവരം.

Related Articles

Latest Articles