Thursday, December 18, 2025

പാക് നായകൻ ബാബർ അസമിന് ഇപ്പോഴും ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ല; ഇംഗ്ലിഷ് അറിയാതെ സ്വന്തം നിലപാടുകൾ അറിയിക്കാനും സാധിക്കില്ല; വിമര്‍ശനവുമായി പാക് പേസ് ഇതിഹാസം ശുഐബ് അക്തർ

ഇസ്‍ലാമബാദ് : ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്തതിനാലാണ് പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന് ഇപ്പോഴും ഒരു ബ്രാൻ‍ഡ് എന്ന നിലയിലേക്ക് ഉയരാൻ സാധിക്കാത്തതെന്ന് പാക് പേസ് ഇതിഹാസം ശുഐബ് അക്തർ വ്യക്തമാക്കി. ക്രിക്കറ്റ് കളിക്കുന്നതിനോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് മാദ്ധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതും, ബാബറിനു മാദ്ധ്യമ ഭാഷയായ ഇംഗ്ലിഷിൽ സംസാരിക്കാനായില്ലെങ്കിൽ, അദ്ദേഹത്തിനു ഒരിക്കലും സ്വന്തം നിലപാടുകൾ അറിയിക്കാനും സാധിക്കില്ല– അക്തർ പാകിസ്ഥാനിലെ ഒരു പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘‘ പാക്കിസ്ഥാൻ ടീമിലെ താരങ്ങൾ‌ക്കു സംസാരിക്കാൻ അറിയില്ലെന്നു നിങ്ങൾക്കു മനസ്സിലാകും. മത്സരങ്ങളുടെ അവസാനം താരങ്ങൾ സംസാരിക്കുന്നതു വളരെ അരോചകമാണ്. ഇംഗ്ലിഷ് പഠിക്കുന്നതും സംസാരിക്കുന്നതും അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ? ക്രിക്കറ്റ് ഒരു ചുമതലയാണ്, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതു മറ്റൊന്ന്.മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കാൻ ആകുന്നില്ലെങ്കിൽ, നിങ്ങൾക്കു നിലപാടുകൾ ‌അവതരിപ്പിക്കാനും സാധിക്കില്ല. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ബ്രാൻഡ് ആകേണ്ടത് ബാബർ അസമാണെന്നു ഞാൻ തുറന്നുപറയും. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്? കാരണം അദ്ദേഹത്തിന് ഇപ്പോഴും നേരെ സംസാരിക്കാൻ അറിയില്ല. മറ്റേതെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിനു നന്നായി സംസാരിക്കാൻ അറിയുമോ?’’- അക്തർ പറഞ്ഞു.

Related Articles

Latest Articles