International

പാക് നടി മരിച്ചത് കഴിഞ്ഞ ഒക്ടോബറിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ! ആരോരുമറിയാതെ മൃതദേഹം ഫ്‌ളാറ്റിൽ കിടന്നത് 9 മാസം !! ഹുമൈറ അസ്ഗർ അലിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: കറാച്ചിയിലെ ഫ്‌ളാറ്റിൽ പാകിസ്ഥാനി നടി ഹുമൈറ അസ്ഗർ അലിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നടി മരിച്ചത് 9 മാസം മുമ്പെന്ന് കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് അഴുകി ജീർണ്ണിച്ച അവസ്ഥയിൽ ഹുമൈറയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

നടിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും ഇവർ ഫോൺ അവസാനമായി ഉപയോഗിച്ചത് 2024 ഒക്ടോബറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ ഒക്ടോബറിലാകാം ഇവർ മരിച്ചിട്ടുണ്ടാകുക എന്നാണ് പോലീസിന്റെ നിഗമനം. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ഒക്ടോബറിൽ ഇവരുടെ ഫ്ളാറ്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഫ്‌ളാറ്റിൽ നടി താമസിച്ചിരുന്ന നിലയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദുർഗന്ധം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫ്ളാറ്റിലെ ബാൽക്കണികളിലൊന്നിന്റെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു.

ഏഴുവർഷം മുൻപാണ് ഹുമൈറ ലഹോറിൽനിന്ന് കറാച്ചിയിലെത്തിയതെന്നും കുടുംബവുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ലെന്നും സഹോദരൻ നവീദ് പറഞ്ഞു. ഒന്നരവർഷം മുൻപാണ് അവസാനമായി ലഹോറിലെ വീട്ടിലെത്തിയത്. വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമ നൽകിയ പരാതിയാണ് നടിയുടെ മരണവിവരം പുറത്തറിയാൻ കാരണമായത്. പൊലീസ് അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് വിപുലമായ സുരക്ഷാ ഒരുക്കങ്ങൾ: ഭക്തജനങ്ങൾക്ക് പൂർണ്ണ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കളക്ടറേറ്റിൽ ഉന്നതതല അവലോകനയോഗം!

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…

19 minutes ago

ആഗോള രാഷ്ട്രീയ വേദികളിൽ ഭാരതത്തിന്റെ മാതൃകാപരമായ കരുത്ത് അംഗീകരിക്കപ്പെടുന്നു: ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്!

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…

58 minutes ago

അയ്യപ്പസന്നിധിയിൽ ഇനി തനത് കേരളീയ സദ്യ: പുലാവും ഉപ്പുമാവും മാറ്റി സമ്പൂർണ്ണ സദ്യ വിളമ്പി തിരുവിതാംകൂർ ദേവസ്വം ബോർഡ്!

മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…

1 hour ago

ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം ലണ്ടൻ തെരുവുകളിലേക്ക്: അവാമി ലീഗ് പ്രതിഷേധത്തെ തുടർന്ന് എൻസിപി നേതാവ് നഹിദ് ഇസ്ലാം പിൻവാതിലിലൂടെ രക്ഷപ്പെട്ടു!

ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…

5 hours ago

കളിക്കളത്തിൽ നിന്ന് ടീം മാനേജ്‌മെന്റിലേക്ക്: ചെന്നൈ സൂപ്പർ കിങ്‌സിൽ പുതിയ ദൗത്യവുമായി എം.എസ് ധോണി

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…

5 hours ago

ശബരിമല തീർത്ഥാടകരുടെ അധിക യാത്രാനിരക്ക് കുറയ്ക്കണം സൗജന്യ ബസ് സർവീസിന് സംഘടനകളെ അനുവദിക്കണം: ബിജെപി

തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…

5 hours ago