India

പബ്ജി കളിച്ച് സച്ചിൻ മീണയുമായി കടുത്ത പ്രണയത്തിലായി പാകിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ സീമാ ഹൈദർ പാക് ചാര വനിതയോ ? സീമയ്ക്ക് പാക് സൈന്യവുമായി ബന്ധമെന്ന് സംശയം; നിർണ്ണായക തെളിവുകളുമായി യു പി പോലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് !

ദില്ലി: ഒപ്പം പബ്‌ജി കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലാവുകയും യാത്രാരേഖകളൊന്നുമില്ലാതെ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്കെത്തിയ സീമാ ഹൈദറിനെ കുറിച്ചുള്ള വാർത്തകൾ നിലയ്ക്കുന്നില്ല. ജൂലൈ നാലിനാണ് രാജ്യത്തിനകത്ത് അനധികൃതമായി താമസിച്ചതിന്റെ പേരിൽ സീമയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഗ്രെയ്റ്റർ നോയിഡ കോടതി സീമയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും . സീമയ്ക്ക് പാക് സൈന്യവുമായി ബന്ധമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തർപ്രദേശ് പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗത്തിനാണ് ഇതുസംബന്ധിച്ച നിർണ്ണായകമായ തെളിവുകൾ ലഭിച്ചത്. സീമയുടെ സഹോദരൻ പാക് സൈനിക ഉദ്യോഗസ്ഥനാണെന്നും എന്നാൽ അയാളുടെ റാങ്കോ ഡിപ്പാർട്ട്മെന്റോ ചുമതലയോ അറിയില്ല എന്നാണ് സീമ നൽകുന്ന മൊഴി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പോലീസ് സീമയെ ചോദ്യം ചെയ്തിരുന്നു. സീമയുടെ മൊഴി പോലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നുമാണ് സൂചന.

ഗ്രെയ്റ്റർ നോയിഡ സ്വദേശി സച്ചിൻ മീണയെ വിവാഹം കഴിക്കാനായിരുന്നു സീമ പാകിസ്ഥാനിൽ നിന്ന് നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലെത്തിയത്. വാർത്ത വ്യാപിച്ചതോടെ പാകിസ്ഥാനിലെ ചില ഭീകര സംഘടനകൾ സീമയെ തിരിച്ച് പാകിസ്ഥാന് കൈമാറണമെന്നും അതിനു തയ്യാറായില്ലെങ്കിൽ പാകിസ്ഥാനിലെ ക്ഷേത്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് സിന്ധിലെ കാഷ്‌മോറിൽ ഒരു ഹിന്ദു ക്ഷേത്രം “റോക്കറ്റ് ലോഞ്ചറുകൾ” ഭീകരർ ആക്രമിച്ച് തകർത്തിരുന്നു. സീമയെ പാകിസ്ഥാന് കൈമാറിയില്ലെങ്കിൽ എല്ലാ ഹിന്ദു ക്ഷേത്രങ്ങളും തകർക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു

Anusha PV

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

3 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

4 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

4 hours ago