International

ഇന്ത്യൻ സൈന്യത്തെയും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങളെയും ലക്ഷ്യം വച്ച് പാക് ഹാക്കർമാർ;ഹാക്കിങ് ശ്രമങ്ങൾ, നിയമാനുസൃത രേഖയെന്ന തോന്നലുണ്ടാക്കുന്ന ഫയൽ ഉപയോഗിച്ച്

ഇന്ത്യൻ സൈന്യത്തിനും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുമെതിരെ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർമാരുടെ സംഘത്തിൽ നിന്നും സൈബർ ആക്രമണ ശ്രമമുണ്ടായതായി ഇന്ത്യൻ സുരക്ഷാ ഗവേഷകർ വ്യക്തമാക്കി.

പൂനെ ആസ്ഥാനമായുള്ള ക്വിക്ക് ഹീൽ ടെക്‌നോളജീസിന്റെ എന്റർപ്രൈസ് വിഭാഗമായ സെക്‌റൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 2013-ൽ പാകിസ്ഥാനിൽ ഉടലെടുത്ത ‘ട്രാൻസ്പരന്റ് ട്രൈബ്’ ഇന്ത്യൻ സർക്കാരിനെയും സൈനിക സ്ഥാപനങ്ങളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഒരു നിയമാനുസൃത രേഖയെന്ന തോന്നലുണ്ടാക്കുന്ന വിധത്തിലുള്ള “റിവിഷൻ ഓഫ് ഓഫീസേർസ് പോസ്‌റ്റിംഗ് പോളിസി” എന്ന പേരിലുള്ള ഫയൽ ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യത്തിന് നേരെയുള്ള സൈബർ ആക്രമണ ശ്രമങ്ങൾ സംഘം നടത്തിയത്.

2022 മെയ് മുതൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി), ബിസിനസ് സ്‌കൂളുകൾ തുടങ്ങിയ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറുന്നതിനും ട്രാൻസ്പരന്റ് ട്രൈബ് ശ്രമങ്ങൾ നടത്തി. 2023 ന്റെ ആദ്യ മാസങ്ങളിൽ ശ്രമങ്ങൾ അതി രൂക്ഷമായി.

സൈഡ്‌കോപ്പി എന്നറിയപ്പെടുന്ന ട്രാൻസ്പരന്റ് ട്രൈബ് ഗ്രൂപ്പിന്റെ ഉപവിഭാഗവും ഇന്ത്യൻ പ്രതിരോധ ഓർഗനൈസേഷനെ ലക്ഷ്യം വച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്..

വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഇമെയിൽ അറ്റാച്ച്‌മെന്റുകൾ തുറക്കുമ്പോഴോ ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ സോഫ്‌റ്റ്‌വെയർ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവ പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും ഹാക്കിങ് ലക്ഷ്യമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ശക്തമായ ഇമെയിൽ ഫിൽട്ടറിംഗും വെബ് സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

12 mins ago

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

13 mins ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

17 mins ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

17 mins ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

3 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

4 hours ago