Friday, December 12, 2025

പാകിസ്ഥാന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നു ! ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനിക ഉദ്യോഗസ്ഥർ !

ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനിക ഉദ്യോഗസ്ഥർ. ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ പരസ്യമായ പിന്തുണയുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇതോടെ പുറത്തുവന്നത്.

പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിന്റെ മേധാവിയായ യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ ഐഎസ്‌ഐ ഏജന്റുമാരും പാക് പോലീസും പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുരിഡ്‌കെയില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് വിവരം. പാക് പഞ്ചാബ് പോലീസിലെ ഉന്നതരും സംസ്‌കാര ചടങ്ങിൽ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി പാക് ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍. സ്ഥിരീകരിച്ചു. ബഹാവല്‍പുരില്‍ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത് എന്ന് അസ്ഹറിന്‍റേതെന്ന് പറയപ്പെടുന്ന പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്.

Related Articles

Latest Articles