International

പാക് ദേശീയ സുരക്ഷ സമിതി യോഗം പൂർത്തിയായി! ഷിംല കരാറിൽ നിന്ന് പിന്മാറുമെന്ന് ഭീഷണി; നിയന്ത്രണ രേഖ ലംഘിക്കുന്നവർ കരാറിൽ നിന്ന് പിൻമാറുമെന്ന് പറയുന്നത് വലിയ തമാശയെന്ന് തിരിച്ചടിച്ച് ഭാരതം

ദില്ലി : പഹല്‍ഗാമിൽ വിനോദസഞ്ചാരികൾക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നയതന്ത്ര നടപടികളിലേക്ക് കടന്നതിന് പിന്നാലെ പാകിസ്ഥാൻ സർക്കാർ വിളിച്ച് ചേർത്ത ദേശീയ സുരക്ഷ സമിതി യോഗം പൂർത്തിയായി. ഷിംല കരാറിൽ നിന്ന് തല്‍ക്കാലം പിൻമാറുമെന്നും ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യാമ മേഖല അടയ്ക്കുമെന്നുമാണ് പാകിസ്ഥാന്റെ ഭീഷണി.

പാക് പ്രധാനമന്ത്രി ഷഹാബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ സേന മേധാവിമാരും പങ്കെടുത്തു. സിന്ധു നദീജല കരാർ ലംഘിക്കുകയോ പാകിസ്ഥാനുള്ള ജലം തടഞ്ഞു വയ്ക്കുകയോ ചെയ്യുന്നത് യുദ്ധമായി കണക്കാക്കും എന്നാണ് പാകിസ്ഥാൻ പുറത്തിറക്കിയ പ്രസ്താവനായിൽ പറയുന്നത്. പാകിസ്ഥാൻറെ പരമാധികാരം ലംഘിച്ചാൽ കനത്ത തിരിച്ചടി നൽകും എന്നും യോഗം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. വാഗ ചെക്ക്പോസ്റ്റ് അടയ്ക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ളതടക്കം ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി വയ്ക്കും. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് പാകിസ്ഥാനു മുകളിലൂടെ പറക്കാനുള്ള അനുമതി നൽകേണ്ടെന്നും യോഗം തീരുമാനിച്ചു.

അതേസമയം നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിന്ന് പിന്‍മാറലുമല്ലാതെ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തിലാണ് പാകിസ്ഥാൻ . പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സൈന്യം അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള വ്യോമാക്രമണം പ്രതീക്ഷിച്ച് തയ്യാറെടുപ്പുകളും നടത്തി.

നയതന്ത്ര നടപടിയായി ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും.

ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ നിഴൽ സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

3 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

11 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

12 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

13 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

13 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago