കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി രംഗത്തുവന്ന പാലാ ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കാത്തലിക്ക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെസിബിസി). ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല. വർഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുൻവിധി ആശാസ്യമല്ലെന്ന് കെസിബിസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
മാര്‍. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യുകയാണ് യുക്തമെന്ന് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെസിബിസി പറയുന്നു.
വര്‍ഗീയധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവര്‍ത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടുകയും വേണമെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…