Saturday, October 10, 2026

ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും!!! ജിഹാദികൾ മുസ്ലിം ഇതര മതസ്ഥരെ കൊന്നൊടുക്കും; കരുതിയിരിക്കണമെന്ന് പാലാ ബിഷപ്പ്

പാലാ: സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നർകോട്ടിക്, ലവ്ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

അതേസമയം ലൗ ജിഹാദ് ഇന്ന് ഒരു സാമൂഹ്യവിപത്തായി ഇതിനോടകംതന്നെ മാറിക്കഴിഞ്ഞു. കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ മാത്രമല്ല, ഐഎസ് തീവ്രവാദം പരിപോഷിപ്പിക്കാന്‍കൂടിയാണ് ഈ മാനസിക യുദ്ധം. എന്നാൽ ഇത് ഹൈന്ദവസമൂഹത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നായിരുന്നു ഇക്കഴിഞ്ഞ കാലം വരെയുള്ള വാദങ്ങൾ. സംഘികൾ വെറുതെ പുലമ്പുന്നു എന്നായിരുന്നു ഇതിനെ പലരും പുച്ഛിച്ചത്. എന്നാൽ ഇതാ ഇപ്പോൾ രു കത്തോലിക്കാ പുരോഹിതൻ കൂടി അതിനെ അടിവരയിട്ട് ശരിയാണെന്ന് പറഞ്ഞിരിക്കുകയാണ്.

നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും, നര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ നൽകിയ മുന്നറിയിപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നും യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ബിഷപ്പ് പറയുന്നു.

Related Articles

Latest Articles