Saturday, December 13, 2025

പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്: യു ഡി എഫിനായി വോട്ടുറപ്പിക്കാൻ പിജെ ജോസഫ് എത്തും

പാലാ: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെയും വാഹന പ്രചാരണവും ഇന്ന് തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് ഇടത് പ്രചാരണ യോഗത്തിനെത്തും.

യുഡിഎഫിനായി വോട്ടുറപ്പിക്കാന്‍ പി ജെ ജോസഫും പാലായിലെ പ്രചാരണത്തിനെത്തും. പാലായിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫും അറിയിച്ചിട്ടുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പി ജെ ജോസഫ് പറഞ്ഞു.

Related Articles

Latest Articles