ഇസ്ളാമബാദ്: സിഖുകാരുടെ ആത്മീയാചാര്യനായ ഗുരു നാനാക്കിന്റെ പേരില് പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള നാലു നില കൊട്ടാരം അക്രമികള് തകര്ക്കുകയും വിലപിടിപ്പുള്ള വാതിലുകളും ജനലുകളും പൊളിച്ചു വില്ക്കുകയും ചെയ്തു.
സിഖുകാരുടെയും ഹിന്ദുക്കളുടെയും തീര്ഥാന കേന്ദ്രമായിരുന്നു നൂറ്റാണ്ടുകള് പഴക്കമുള്ള ഈ ചരിത്ര സ്മാരകം. ഓരോഭാഗമായി പൊളിച്ച് കിട്ടിയ വിലയ്ക്ക്് വിറ്റഴിക്കുകയായിരുന്നു. ഈ കൊട്ടാത്തില് ഉണ്ടായിരുന്ന ഗുരുനാനാക്കിന്റെ ചിത്രങ്ങളും ഹിന്ദു ഭരണാധികാരികളുടെയും രാജാക്കന്മാരുടെയും ചിത്രങ്ങളും നശിപ്പിച്ചു. എന്നാല് പാക് സര്ക്കാര് ഇത് അറിഞ്ഞ മട്ടില്ല.
ലാഹോറില്നിന്ന് 100 കിലോമീറ്റര് അകലെയുള്ള നരോവല് പട്ടണത്തിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്നിന്നടക്കം ആയിരക്കണക്കിന് തീര്ത്ഥാടകര് ഇവിടം സന്ദര്ശിക്കാറുണ്ടായിരുന്നു. 16 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഈ കെട്ടിടത്തിന്റെ ചരിത്ര പ്രധാന്യം പഠിക്കാനായി കാനഡയില്നിന്ന് ആറംഗസംഘം എത്തിയിരുന്നു.
കൊട്ടാരം പൊളിച്ച വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും അവിടെ എത്തി അനേഷിക്കാനോ നടപടി എടുക്കാനോ തയ്യാറായില്ലെന്ന് സമീപവാസികള് പറഞ്ഞു. ഈ കൊട്ടാരത്തിന്റെ മൂന്നു നിലകള് പൂര്ണമായു തകര്ത്തുകഴിഞ്ഞു.
എന്നാല് സംഭത്തില് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രോപ്പര്ട്ടി ഒഫ് ഇവാക്വീ ട്രസ്റ്റ് പ്രോപ്പര്ട്ടി ബോര്ഡിന്റെ മേധാവി റാണാ വാഹീദ് പറഞ്ഞു. കൊത്തുപണികള് ചെയ്ത കൂറ്റന് വാതിലുകളും ജന്നലുകളുമായിരുന്നു ഈ കൊട്ടാരത്തിന്റെ പ്രത്യേകത. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാഖാനോട് ഈ വിഷയത്തില് നടപടി എടുക്കണമെന്ന് സമീപവാസികള് ആവശ്യപ്പെട്ടു.
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…