Wednesday, October 7, 2026

ഗുരു നാനാക്കിന്റെ പേരിലുള്ള പാകിസ്ഥാനിലെ കൊട്ടാരം പൊളിച്ചുവിറ്റു

ഇസ്‌ളാമബാദ്: സിഖുകാരുടെ ആത്മീയാചാര്യനായ ഗുരു നാനാക്കിന്റെ പേരില്‍ പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള നാലു നില കൊട്ടാരം അക്രമികള്‍ തകര്‍ക്കുകയും വിലപിടിപ്പുള്ള വാതിലുകളും ജനലുകളും പൊളിച്ചു വില്‍ക്കുകയും ചെയ്തു.

സിഖുകാരുടെയും ഹിന്ദുക്കളുടെയും തീര്‍ഥാന കേന്ദ്രമായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ചരിത്ര സ്മാരകം. ഓരോഭാഗമായി പൊളിച്ച് കിട്ടിയ വിലയ്ക്ക്് വിറ്റഴിക്കുകയായിരുന്നു. ഈ കൊട്ടാത്തില്‍ ഉണ്ടായിരുന്ന ഗുരുനാനാക്കിന്റെ ചിത്രങ്ങളും ഹിന്ദു ഭരണാധികാരികളുടെയും രാജാക്കന്മാരുടെയും ചിത്രങ്ങളും നശിപ്പിച്ചു. എന്നാല്‍ പാക് സര്‍ക്കാര്‍ ഇത് അറിഞ്ഞ മട്ടില്ല.

ലാഹോറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നരോവല്‍ പട്ടണത്തിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍നിന്നടക്കം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ടായിരുന്നു. 16 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഈ കെട്ടിടത്തിന്റെ ചരിത്ര പ്രധാന്യം പഠിക്കാനായി കാനഡയില്‍നിന്ന് ആറംഗസംഘം എത്തിയിരുന്നു.
കൊട്ടാരം പൊളിച്ച വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും അവിടെ എത്തി അനേഷിക്കാനോ നടപടി എടുക്കാനോ തയ്യാറായില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. ഈ കൊട്ടാരത്തിന്റെ മൂന്നു നിലകള്‍ പൂര്‍ണമായു തകര്‍ത്തുകഴിഞ്ഞു.

എന്നാല്‍ സംഭത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രോപ്പര്‍ട്ടി ഒഫ് ഇവാക്വീ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡിന്റെ മേധാവി റാണാ വാഹീദ് പറഞ്ഞു. കൊത്തുപണികള്‍ ചെയ്ത കൂറ്റന്‍ വാതിലുകളും ജന്നലുകളുമായിരുന്നു ഈ കൊട്ടാരത്തിന്റെ പ്രത്യേകത. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാഖാനോട് ഈ വിഷയത്തില്‍ നടപടി എടുക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles