Sunday, December 21, 2025

പാലക്കാട് സിപിഐ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ; ഒപ്പം 15 ലോക്കല്‍ കമ്മറ്റി അംഗങ്ങളും ; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും

പാലക്കാട് : സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു. സിപിഐ വിട്ട ജോർജ് തച്ചമ്പാറ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും. കൂടുതൽ പേർ സിപിഐയിൽ നിന്ന് ബിജെപിയിൽ എത്തുമെന്നും ജോർജ് തച്ചമ്പാറ പ്രതികരിച്ചു.

ലോക്കൽ കമ്മറ്റി അംഗങ്ങൾ അടക്കം 15 പേരാണ് ജോര്‍ജിനോടൊപ്പം ബിജെപിയിൽ ചേർന്നത്. സിപിഐയുടെ നിലവിലത്തെ പോക്ക് അപകടകരമെന്നും ജോര്‍ജ് തച്ചമ്പാറ പറഞ്ഞു. അതേസമയം, പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ബിജെപി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കും. ഈ യോഗത്തിൽ വച്ചാണ് ജോർജ് തച്ചമ്പാറ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കുന്നത്.

Related Articles

Latest Articles