Auto Rickshaw Accident
പാലക്കാട്: നടുറോഡില്‍ യുവാവ് നടത്തിയ വാഹനാഭ്യാസത്തിനിടെ (Accident) സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു.
പാലക്കാട് ടൗണിൽ ആണ് സംഭവം. അമിതവേഗത്തില്‍ സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന് സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിടുകയായിരുന്നു. യാത്രികയ്ക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അതേസമയം അപകടകരമായ രീതിയിൽ വാഹനം ഓടിച്ച യുവാനിനെതിരെ കേസെടുത്തു. പാലക്കാട് പരുത്തിപ്പുള്ളി സ്വദേശി ആദർശിനെതിരെയാണ് കേസ്. ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.വി.ഡി അറിയിച്ചു.
അപകട ശേഷം ആദർശ് വാഹനം അതിവേഗത്തിൽ ഓടിച്ചു പോയി. നടുറോഡിൽ വീണ സ്കൂട്ടര്‍ യാത്രികയെ വഴിയാത്രക്കാർ എത്തി സുരക്ഷിതമായി മാറ്റുകയായിരുന്നു. അതിവേഗം സിഗ്നലുളള ജംഗ്ഷനിലേക്ക് എത്തിയതും മുന്നില്‍ സിഗ്നല്‍ കണ്ടു. തുടർന്ന് തിരക്ക് ഒഴിവാക്കി സിഗ്നല്‍ മറികടക്കാന്‍ ഇടത്തേയ്ക്ക് വെട്ടിച്ച യുവാവ് അതുവഴി വന്ന സ്കൂട്ടര്‍ യാത്രികയെ തട്ടിയിട്ട് നിര്‍ത്താതെ പാഞ്ഞുപോവുകയായിരുന്നു. ഇൻഡിക്കേറ്റർ പോലും ഇടാതെ പെട്ടെന്ന് യുവാവ് തിരിയുകയാണ് ഉണ്ടായത്. പിന്നിലൂടെ വന്ന കാറിന്റെ ഡാഷ് ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…