തെന്നിന്ത്യന് സിനിമാ പ്രേമികള് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്ത്തകള്ക്ക് ലഭിക്കുന്ന പിന്തുണ തന്നെ അതിന് ഉദാഹരമാണ്. ഇപ്പോഴിതാ പ്രഭാസിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹം നായകനാവുന്ന ‘രാധേ ശ്യാമി’ന്റെ ടീസര് പുറത്തിറങ്ങി. പ്രഭാസ്, പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രമാണ് ‘രാധേ ശ്യാം’
ചിത്രത്തിന്റെ ടീസറിലുടനീളം യൂറോപ്പിന്റെ മനോഹര ദൃശ്യങ്ങള് കാണാന് സാധിക്കും. മാത്രമല്ല പ്രഭാസിനെ സൂപ്പര്സ്റ്റൈലിഷായിട്ടാണ് ചിത്രത്തില് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ നായിക പൂജാ ഹെഗ്ഡയെ ടീസറില് കാണിച്ചിട്ടില്ല.
ചിത്രത്തില് വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ ഭാവി പ്രവചിക്കാന് കഴിവുള്ള ഒരു കൈനോട്ടക്കാരനായാണ് അദ്ദേഹം ഈ ചിത്രത്തില് എത്തുന്നത്.
2022 ഫെബ്രുവരി 14 ന് എല്ലാ ഇന്ത്യന് ഭാഷകളിലും ചിത്രം പ്രദര്ശനത്തിനൊരുങ്ങുമെന്ന് നിര്മാതാക്കള് അറിയിച്ചിട്ടുണ്ട്
ഗോപീകൃഷ്ണ മൂവീസും യുവ ക്രിയേഷന്സുമാണ് നിര്മാതാക്കള്. ജസ്റ്റിന് പ്രഭാകരനാണ് സംഗീതസംവിധാനം നിര്വഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ സച്ചിന് ഖേഡേക്കര്, പ്രിയദര്ശി പുലികൊണ്ട, ഭാഗ്യശ്രീ, ജഗപതി ബാബു, മുരളി ശര്മ്മ, കുനാല് റോയ് കപൂര് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തെ രാധേ ശ്യാമിന്റെ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തില് പുറത്തിറക്കിയിരുന്നു. മലയാളത്തിലടക്കമുള്ള ഭാഷകളിലാണ് പോസ്റ്റര് ഇറക്കിയത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…