Categories: Kerala

പാലാരിവട്ടത്തെ ലീലാവിലാസങ്ങള്‍,കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളുമായി പണമിടപാട് നടത്തിയതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ട്് പുറത്തു വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഡിവൈഎസ്പി അശോക് കുമാറിനെയും ഇടനിലനിന്നതായി കണ്ടെത്തിയ ഫോര്‍ട്ട് സിഐ ഷെറിക്കിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇരുവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളുമായി പണമിടപാട് നടത്തിയിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിവൈഎസ്പി അശോക് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ നീക്കുകയായിരുന്നു.

അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്. ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.കൂടാതെ കിറ്റ്കോയിലെ ഉദ്യോഗസ്ഥരായ നിഷ തങ്കച്ചി, ഷാലിമാര്‍, പാലം രൂപകല്പന ചെയ്ത ബംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സിലെ മഞ്ജുനാഥ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

26 mins ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

46 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

1 hour ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

11 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

11 hours ago