Kerala

പാലരുവി വെള്ളച്ചാട്ടം; വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തി

പുനലൂര്‍: കാട്ടുതീ സാധ്യതയുള്ളതിനാൽ പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരത്തിന് വനംവകുപ്പ് താത്കാലിക വിലക്കേര്‍പ്പെടുത്തി. പ്രദേശത്തെ വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കൂടി കണക്കിലെടുത്തിട്ടാണ് വിലക്കേര്‍പ്പെടുത്തിയത്. നൂല്‍വണ്ണത്തില്‍ മാത്രമാണ് വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക്. ഇതോടെ കാണാനെത്തുന്ന സഞ്ചാരികളും നിരാശരായി മടങ്ങുന്നത് പതിവായിട്ടുണ്ട്.

അതേസമയം വേനല്‍ ആകുന്നതോടെ വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്നതിന് സഞ്ചാരികളുടെ സാന്നിധ്യം തടസം സൃഷ്ടിക്കുമെന്ന് തെന്‍മല ഡിഎഫ്‌ഒ എ പി സുനില്‍ബാബു പറഞ്ഞു. മഴ ശക്തി പ്രാപിക്കുന്നതോടെ മാത്രമേ പാലരുവി ഇനി വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുകയുള്ളൂവെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. തെന്‍മല വനം ഡിവിഷനിലാണ് പാലരുവി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

admin

Recent Posts

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

18 mins ago

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

54 mins ago

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

1 hour ago

ഇതാണ് ബിജെപി നേതാക്കളുടെ പ്രവർത്തനം !കണ്ട് പഠിക്ക്

വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ

1 hour ago

ഹിന്ദു പെൺകുട്ടികൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി

ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…

1 hour ago

ദില്ലിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ? നിർണായക വിവരങ്ങൾ ലഭിച്ചതായി ദില്ലി പോലീസ്

ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…

2 hours ago