പ്രശസ്ത ജ്യോതിഷാചാര്യൻ പാൽക്കുളങ്ങര ഗണപതി പോറ്റി രചിച്ച ആദി ഗണപതിയുടെ പ്രകാശന കർമ്മം ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്നു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് നടന്ന ചടങ്ങിലാണ് പാൽക്കുളങ്ങര ഗണപതി പോറ്റിയുടെ ആദ്യ പുസ്തകമായ ആദി ഗണപതി പ്രകാശിപ്പിച്ചത്.
പാൽക്കുളങ്ങര ഗണപതി പോറ്റിയുടെ ആദ്യപുസ്തകം ! ആദിഗണപതിയുടെ ഉത്ഭവവും ലീലകളും വിവരിക്കുന്ന 'ആദി ഗണപതി'യുടെ പ്രകാശന കർമ്മം നടന്നു pic.twitter.com/jmxAu4AM53
— Tatwamayi News (@TatwamayiNews) December 12, 2024
മഹാ പ്രപഞ്ചത്തിന്റെ ആധാര ശിലയും ഐശ്വര്യദായകനുമായ ആദിഗണപതിയുടെ ഉത്ഭവവും ലീലകളുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. വ്യാസാ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ

