പന്തളം: അയ്യപ്പ സ്വാമിയുടെ മൂലസ്ഥാനമായ പന്തളത്തു നിന്നും പമ്പയിലേക്ക് എല്ലാദിവസവും സർവീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഇന്നലെ മുതൽ നിർത്തലാക്കാൻ തീരുമാനിച്ച വാർത്ത പുറത്തു വന്നതോടെ പ്രതിഷേധം കടുക്കുകയാണ്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച വാർത്ത തത്വമയി ന്യൂസ് പുറത്തു വിട്ടത്. വാർത്ത പുറത്തു വന്നതോടെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പന്തളം കെഎസ്ആർടിസി ബസ്റ്റാൻഡ് ഉപരോധിച്ചു.
പന്തളം പമ്പ കെഎസ്ആർടിസി സർവീസ് ആണ് ഇന്നലെ മുതൽ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട് നാലുമണിക്ക് പന്തളത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോയി തിരിച്ചു പന്തളത്ത് ആറുമണിക്ക് എത്തിച്ചേർന്ന് വൈകിട്ട് ആറുമണിക്ക് പന്തളത്തുനിന്ന് പമ്പയിലേക്ക് യാത്രതിരിക്കുന്ന കെഎസ്ആർടിസി ബസ് രാത്രി പമ്പയിൽ സ്റ്റേ ചെയ്തു രാവിലെ ആറ് ഇരുപതിന് പമ്പയിൽ നിന്നും പത്തനംതിട്ട-തട്ട -അടൂർ വഴി തിരുവനന്തപുരത്തേക്ക് ആണ് സർവീസ് നടത്തിയിരുന്നത്.
നിലയ്ക്കൽ അട്ടത്തോട് ളാഹ തുടങ്ങി വനപ്രദേശങ്ങളിൽ താമസിക്കുന്ന വിവിധ ആദിവാസി വിഭാഗക്കാരും ദിവസക്കൂലിക്ക് ആയി പത്തനംതിട്ടയിലും വടശ്ശേരിക്കരയിലും വനമേഖലയ്ക്ക്പുറത്തും വന്ന് ജോലിനോക്കുന്ന തൊഴിലാളികളും ആശ്രയിച്ചിരുന്ന സർവീസ് കൂടിയാണ് നിലച്ചു പോകുന്നത് . മുൻപ് ഈ സർവീസ് നിർത്തിവയ്ക്കാൻ തീരുമാനമെടുത്തിരുന്നു എങ്കിലും ഭക്ത ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…