പന്തളം : പന്തളം രാജകുടുംബാംഗവും തോന്നല്ലൂർ പൊന്മേലിൽ കൊട്ടാരത്തിൽ അംഗവുമായ അനിഴംനാൾ മംഗല തമ്പുരാട്ടി (91) നിര്യാതയായി. തോന്നല്ലൂർ പൊന്മേലിൽ കൊട്ടാരത്തിൽ പരേതയായ മകംനാൾ അംബാലിക തമ്പുരാട്ടിയുടെയും, കോട്ടയം ഇളയിടത്ത് ഇല്ലത്ത് പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെയും മകളാണ്. ചാഴൂർ കോവിലകത്തു പരേതനായ സി.കെ ഗോദവർമ്മ രാജയുടെ പത്നിയാണ്. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പൊന്മേലിൽ കൊട്ടാര വളപ്പിൽ വെച്ച് നടക്കും.
മക്കൾ: ഉഷാ വർമ്മ, ഉമാ വർമ്മ, രമാ വർമ്മ., മരുമക്കൾ:രവിവർമ്മ (തൃപ്പൂണിത്തുറ കോവിലകം), ഡോ. വിശാഖ വർമ്മ (മാവേലിക്കര കൊട്ടാരം), പ്രസാദ് രാജ (അഞ്ചേരി കോവിലകം).
രാജകുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലം ആയതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രം കീഴ്വഴക്കമനുസരിച്ച് അടച്ചു. നവംബർ 6-ആം തീയതി ശുദ്ധികർമ്മങ്ങൾക്കു ശേഷം ക്ഷേത്രം തുറക്കുമെന്നും അധികൃതർ അറിയിച്ചു.

