പന്തളം രാജകുടുംബാംഗവും പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം നാൾ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും മകളുമായ തിരുവോണം നാൾ അംബ തമ്പുരാട്ടി നിര്യാതയായി. 87 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ 11.30 ന് തൃശ്ശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ വെച്ച് നടക്കും.
ഭർത്താവ് പരേതനായ മുരളീധര രാജ (ചിറളയം പാലസ് കുന്നംകുളം) മക്കൾ: രാജേഷ് വർമ്മ, (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ), രമേഷ് വർമ്മ (ജോയിന്റ് സെക്രട്ടറി പന്തളം പാലസ് മാനേജിങ് കമ്മിറ്റി ), ബ്രിജേഷ് വർമ്മ (ചെന്നൈ) മരുമക്കൾ : ശ്രീകല (സൗത്ത് ഇന്ത്യൻ ബാങ്ക്), ശ്രീജ (നവോദയ സ്കൂൾ നേരിയമംഗലം), സുരഭി
പന്തളം കൊട്ടാരം കുടുംബാംഗമായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം. 16.04.2025 വരെ തുറക്കില്ല. ക്ഷേത്രത്തിൽ 14.4.2025 (വിഷു ദിവസം) തിരുവാഭരണ ദർശനവും ഉണ്ടായിരിക്കുന്നതല്ല. 17.04.2025 രാവിലെ ശുദ്ധിക്രിയകൾക്ക് ശേഷമാകും നട തുറക്കുക

