അലൻ ഷുഹൈബ്
കൊച്ചി : പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കൊച്ചി ഇടച്ചിറയിലെ ഫ്ലാറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യാ ശ്രമമാണെന്നാണ് കരുതുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തന്നെ കൊല്ലുന്നത് ഇവിടുത്തെ സിസ്റ്റമാണെന്ന് അലൻ തന്റെ സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പിലൂടെ കത്ത് അയച്ചിരുന്നതായി കണ്ടെത്തി. ഇത് ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചുള്ള ദീർഘമായ കത്താണ് അയച്ചിരിക്കുന്നത്.
2019 നവംബർ ഒന്നിനാണ് സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ അനുകൂലിച്ചു രംഗത്ത് വന്നുവെങ്കിലും മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞതോടെ ആ പിന്തുണയും അവസാനിച്ചു. പിന്നാലെ ഇരുവരെയും പാർട്ടിയിൽ നിന്നു പുറത്താക്കി. യുഎപിഎ ചുമത്തിയതിനാൽ കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. ഇതിനെതിരെ സർക്കാർ കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ല. യുഎപിഎ ചുമത്തി എൻഐഎക്കു വഴിയൊരുക്കിയത് സർക്കാർ തന്നെയാണെന്ന ആരോപണവും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നു. 10 മാസത്തെ ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 9ന് അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളിൽ ആകർഷിക്കപ്പെട്ടിരിക്കാം എന്നല്ലാതെ മാവോയിസ്റ്റ് സംഘടനയുമായോ ഏതെങ്കിലും ഭീകരപ്രവർത്തനവുമായോ ബന്ധമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനിടെ കഴിഞ്ഞ നവംബറിൽ കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ റാഗിങ്ങിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ 3 വിദ്യാർഥികൾക്കു പരുക്കേറ്റ സംഭവത്തിൽ അലൻ ഷുഹൈബിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.\
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…