pappan-set-for-ott-release
ഉത്രാട ദിനം ആഘോഷമാക്കാൻ സുരേഷ് ഗോപി ചിത്രം പാപ്പൻ ഒടിടിയിൽ . ജൂലൈ 29 നാണ് പാപ്പൻ തിയേറ്ററുകളിൽ എത്തിയിരുന്നത്. ബോക്‌സ് ഓഫീസിൽ ഹിറ്റായ ചിത്രം സുരേഷ് ഗോപിയ്ക്ക് വമ്പൻ തിരിച്ചുവരവാണ് നൽകിയത്. തിയേറ്ററുകളിൽ എത്തിയ ദിവസം മുതൽ ആരാധകർ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു. സീ 5 ലൂടെ ആയിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്.
3.16 കോടി രൂപയായിരുന്നു റിലീസ് ദിനത്തിൽ പാപ്പന്റെ കേരളത്തിലെ കളക്ഷൻ . ഒരാഴ്ച്ചക്കുള്ളിൽ ഇത് 17.85 കോടി ആയി ഉയർന്നു. വിദേശ, ഇതര സംസ്ഥാന റിലീസുകൾക്ക് ശേഷം 10 ദിവസത്തെ ആഗോള ഗ്രോസ്, നിർമ്മാതാക്കൾ പുറത്തുവിട്ട കണക്ക് അനുസരിച്ച് 31.43 കോടി ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നതാണ്.
ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ പോലീസ് വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത് ട്വിസ്റ്റുകൾ നിറഞ്ഞ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ തിരിച്ചു വരവിലെ രണ്ടാമത്തെ ചിത്രമാണ് പാപ്പൻ. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…