പാർലമെന്റ് അതിക്രമമുണ്ടായപ്പോൾ
ദില്ലി: പാർലമെന്റ് അതിക്രമക്കേസിൽ പുതിയ നീക്കവുമായി ദില്ലി പോലീസ്. പ്രതികളെ നുണ പരിശോധനയ്ക്കും നാർക്കോ ടെസ്റ്റിനും വിധേയരാക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ദില്ലി പോലീസ് കോടതിയിൽ നൽകിയ അപേക്ഷ വരുന്ന അഞ്ചാം തീയതി പരിഗണിക്കും.
അതേസമയം സംഭവത്തിൽ അറസ്റ്റിലായവര്‍ 2015 മുതല്‍ അതിക്രമത്തിന് പദ്ധതിയിട്ടിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2015-ല്‍ ഭഗത് സിങ് ഫാന്‍ ക്ലബ്ബ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയതുമുതല്‍ ഇവര്‍ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
മനോരഞ്ജന്‍, സാഗര്‍ ശര്‍മ എന്നിവരായിരുന്നു ആദ്യം ആലോചനയുടെ ഭാഗമായിരുന്നത്. പിന്നീടാണ് ലളിത് ഝാ, അമോല്‍ ഷിന്ദേ, നീലം ദേവി എന്നിവരും സംഘത്തിൽ പങ്കാളികളായത്.ഈ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
മുഖ്യ സൂത്രധാരനായ ലളിത് ഝായെ ചോദ്യംചെയ്തപ്പോൾ, ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന ഇവര്‍ വിവിധയിടങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.
സ്‌മോക്ക് ബോംബുകൾ ഒളിച്ചുകടത്താൻ ഷൂവില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് പ്രതികളെ സഹായിച്ചയാളെ കണ്ടെത്താന്‍ ഡല്‍ഹി പോലീസ് യു.പി. പോലീസിന്റെ സഹായം തേടിയിരുന്നു. മനോരഞ്ജനാണ് ഇതിനായി യു.പി.യിലെ ആലംബാഗിലുള്ള വ്യക്തിയുടെ സഹായംതേടിയത്. ദില്ലി പോലീസ് ആലംബാഗില്‍ എത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…