Celebrity

തമിഴ് താരം ആർതി ബിജെപിയിൽ ചേർന്നു; ജയലളിതയുടെ വിയോഗത്തിന് ശേഷം തമിഴ്നാട് കാണുന്ന മികച്ച നേതാവ് അണ്ണാമലൈയാണെന്നും ആർതി

ചെന്നൈ: തമിഴ് താരം ആർതി ബിജെപിയിൽ ചേർന്നു. കോയമ്പത്തൂരിൽ നടന്ന പരിപാടിയിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് ആർതിയും ഭർത്താവ് ഗണേഷും ബിജെപിയിൽ ചേർന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും പിന്തുണ പ്രഖ്യാപിച്ച് ഇരുവരും പ്രചാരണം നടത്തുന്നുണ്ട് . ”കരുണാനിധിയും ജയലളിതയും ഇന്ന് ഉണ്ടായിരുന്നെങ്കിൽ, വൈദഗ്‌ദ്ധ്യം, വീര്യം, ധൈര്യം, ആത്മവിശ്വാസം എന്നിവയുടെ കാര്യത്തിൽ അവർ അണ്ണാമലൈയെ അഭിനന്ദിക്കുമായിരുന്നു . ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയാണ്. ഇന്ന് എന്റെ ജന്മനാട്ടിൽ ഈ പാർട്ടിയിൽ ചേരുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. എല്ലാ ദൈവങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ ഒരു ഹാസ്യതാരമാണെങ്കിലും, നിങ്ങളെ ചിന്തിപ്പിക്കാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്. ജയലളിതയുടെ വിയോഗത്തിന് ശേഷം അണ്ണാമലൈയെയാണ് ഒരു ജനപ്രിയനേതാവായി ഞാൻ കാണുന്നത്” എന്ന് താരം പറഞ്ഞു.

anaswara baburaj

Recent Posts

കരമനയിലെ അരും കൊല !പിടിയിലായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കിരണ്‍ കൃഷ്ണയെന്ന് പോലീസ് ; അക്രമി സംഘത്തിലുള്ളവർ 5 വർഷം മുമ്പ് നടന്ന അനന്തു കൊലക്കേസിലും പ്രതികളായവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാൾ പിടിയിലായി. കിരണ്‍ കൃഷ്ണ എന്നയാളാണ് ഇന്നുച്ചയോടെ കസ്റ്റഡിയിലായത്.കരമന അനന്തു വധക്കേസിലും…

31 mins ago

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന്…

1 hour ago

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

3 hours ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

4 hours ago