കൊൽക്കത്ത: അധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാർത്ഥ ചാറ്റർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. പാർത്ഥ ചാറ്റർജിയെയും അനുയായി അർപിത മുഖർജിയെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. തന്റെ ഫ്ലാറ്റ് പാർത്ഥ ചാറ്റർജി ബാങ്ക് ആയാണ് ഉപയോഗിച്ചിരുതെന്ന് അർപിത പറഞ്ഞു.
ഇരുവരെയും ഇഡി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും, പാർത്ഥ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. പല ചോദ്യങ്ങൾക്കും പാർത്ഥ മറുപടി നൽകാതിരിക്കുകയാണെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ അർപ്പിത മുഖർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നാണ് വിവരം. ടോളിഗഞ്ചിൽ ഉള്ള തന്റെ ഫ്ലാറ്റ്, പണം സൂക്ഷിക്കാനായാണ് പാർത്ഥ ഉപയോഗിച്ചിരുന്നതെന്ന് അർപിത ഇഡി സംഘത്തോട് വ്യക്തമാക്കി.
അർപിതയുടെ വീട്ടിൽ നിന്നും പിടികൂടിയ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ബ്ലാക്ക് ഡയറിയിൽ നിന്നും പല നിർണായക വിവരങ്ങളും ലഭിച്ചതായാണ് സൂചന. അർപിതയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി അറസ്റ്റിനു ശേഷം മൂന്നു തവണ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജിയെ ഫോണിൽ വിളിച്ചതായി രേഖകൾ. അറസ്റ്റിലായാൽ വിവരം ബന്ധുക്കളെ അറിയിക്കാൻ അവസരം നൽകാറുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് മന്ത്രി മമതയെ വിളിച്ചത്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…