പത്തനംതിട്ട: നാല് കുട്ടികളുള്ള കുടുംബങ്ങൾക്ക് മാസം രണ്ടായിരം രൂപ സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത. മാത്രമല്ല നാലാമത്തെ കുഞ്ഞിന്‍റെ പ്രസവ ചെലവിലേക്ക് സഹായം നൽകും. ഈ കുടുംബങ്ങൾക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിക്ക് മുൻഗണനയും നൽകും. രൂപത സ്കൂളുകളിൽ കുട്ടികൾക്ക് അഡ്മിഷന് മുൻഗണനയും നൽകും. ബിഷപ് സാമുവേൽ മാർ ഐറേനിയോസാണ് ഈ സർക്കുലർ പുറത്തിറക്കിയയത്.
നേരത്തെ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന സിറോ മലബാർ സഭ പാലാ രൂപതയുടെ പരസ്യം വിവാദമായിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നതായുള്ള ചർച്ചകളുടെ തുടർച്ചയായി ആയിരുന്നു ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…
സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…
വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…
പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…