Saturday, May 18, 2024
spot_img

പാലാ രൂപതയ്ക്ക് പിന്നാലെ പത്തനംതിട്ട രൂപതയും; നാല് കുട്ടികളുള്ള കുടുംബത്തിന് 2000 രൂപ വീതം സഹായം

പത്തനംതിട്ട: നാല് കുട്ടികളുള്ള കുടുംബങ്ങൾക്ക് മാസം രണ്ടായിരം രൂപ സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത. മാത്രമല്ല നാലാമത്തെ കുഞ്ഞിന്‍റെ പ്രസവ ചെലവിലേക്ക് സഹായം നൽകും. ഈ കുടുംബങ്ങൾക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിക്ക് മുൻഗണനയും നൽകും. രൂപത സ്കൂളുകളിൽ കുട്ടികൾക്ക് അഡ്മിഷന് മുൻഗണനയും നൽകും. ബിഷപ് സാമുവേൽ മാർ ഐറേനിയോസാണ് ഈ സർക്കുലർ പുറത്തിറക്കിയയത്.

നേരത്തെ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന സിറോ മലബാർ സഭ പാലാ രൂപതയുടെ പരസ്യം വിവാദമായിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നതായുള്ള ചർച്ചകളുടെ തുടർച്ചയായി ആയിരുന്നു ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്.‌ 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles