India

ഹോസ്റ്റലിൽ തനിച്ചായിരുന്നപ്പോൾ പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് പാതിരി; ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂളിൽ പോകാൻ കൂട്ടാക്കാത്ത കുട്ടി രക്ഷിതാക്കളോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ; മതപരിവർത്തന മാഫിയയുടെ ക്രൂരതക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തം

ചെന്നൈ: തമിഴ്‌നാട്ടിൽ 15 കാരി പീഡനത്തിരയായ സംഭവത്തിൽ പാസ്റ്റർ അറസ്റ്റിലായി. പോക്‌സോ നിയമപ്രകാരം പാസ്റ്റർ ആൻഡ്രൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.

ഡിസംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയും സഹോദരനും പള്ളി വക സകൂളിലാണ് പഠിക്കുന്നത്. വീട്ടിൽ നിന്നും സ്‌കൂൾ ഏറെ ദൂരെയായതിനാൽ പള്ളിയോട് ചേർന്ന് ആൻഡ്രൂസും ഭാര്യയും സ്ത്രീകൾക്കും, കുട്ടികൾക്കുമായി നടത്തുന്ന ഹോസ്റ്റലിൽ തങ്ങിയാണ് കുട്ടികൾ പഠിക്കുന്നത്. ക്രിസ്തുമസ് അവധിയ്‌ക്കായി വീട്ടിൽ എത്തിയ പെൺകുട്ടി ഇനി താൻ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് വാശിപിടിച്ചതിനെത്തുടർന്ന് വീട്ടുകാർ ഇതിന്റെ കാരണം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

ഡിസംബർ 14 ന് ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കുട്ടിയ്‌ക്ക് വൈകീട്ടത്തെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ല . ഈ സമയം എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ടോയെന്നറിയാൻ പരിശോധനയ്‌ക്കായി എത്തിയ പാസ്റ്റർ മുറിയിൽ കിടക്കുന്ന പെൺകുട്ടിയെ കാണുകയും മുറിയിലേക്ക് അതിക്രമിച്ച് കയറി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി..

anaswara baburaj

Recent Posts

ബിജെപി നേതാവ് ഉമാഭാരതിയുടെ ജീവന് ഭീഷണി? പോലീസ് ചമഞ്ഞ് പാകിസ്ഥാനിൽ നിന്നും ദുബായിൽ നിന്നും ഫോൺ! പോലീസ് അന്വേഷണം ആരംഭിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതിയുടെ ജീവന് ഭീഷണി? ഉമാഭാരതിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പാകിസ്ഥാനിൽ നിന്നും ദുബായിൽ…

45 mins ago

തളി മഹാദേവ ക്ഷേത്രത്തിൽ ​ദർശനം നടത്തി സുരേഷ് ​ഗോപി; ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും സ്വീകരണം നൽകി ബിജെപി പ്രവർത്തകർ

കോഴിക്കോട്: കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപി. അണികളോടൊപ്പമാണ് സുരേഷ് ​ഗോപി…

52 mins ago

റീസി ഭീകരാക്രമണം; ഭീകരന്റെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

ജമ്മു: റീസി ഭീകരാക്രമണത്തിലെ ഭീകരരിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മുകശ്മീർ പോലീസ്. ഭീകരനുമായി ബന്ധപ്പെട്ട വിവരം നൽകുന്നവർക്ക് 20 ലക്ഷം…

1 hour ago