Tuesday, December 16, 2025

ഹോസ്റ്റലിൽ പന്ത്രണ്ടുകാരനെ നേരെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ക്രൂരമായി പീഡിപ്പിച്ചത് 5 കാരായ സീനിയർ വിദ്യാർത്ഥികൾ ; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി, ഒടുവിൽ സംഭവം പുറം ലോകം അറിഞ്ഞത് ഇങ്ങനെ…

പത്തനംതിട്ട : ലൈംഗിക പീഡനത്തിന് പന്ത്രണ്ടുകാരനെ ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ ഹൈസ്‌കൂൾ ഹോസ്റ്റലിലെ ജൂനിയർ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പുറമറ്റം സ്വദേശിയായ 12 കാരനാണ് 15 വയസുകാരായ സീനിയർ വിദ്യാർത്ഥികളുടെ ലൈംഗിക ക്രൂര പീഡനത്തിന് ഇരയായത്.

പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ രക്ഷിതാക്കൾ വ്യക്തമാക്കുന്നുണ്ട്. തിരുവല്ല പോലീസിലാണ് കുട്ടിയുടെ അമ്മ പരാതി നൽകിയത്.പരാതി ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് കൈമാറാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

അവധിക്ക് വീട്ടിലെത്തിയ കുട്ടി തിരികെ ഹോസ്റ്റലിൽ പോകാൻ മടി കാണിച്ചു. ഹോസ്റ്റലിൽ ആക്കുകയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തി. പിന്നാലെയാണ് കുട്ടിയെ മാതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുന്നത്. തുടർന്നാണ് സഹോദരിയോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ മാതാപിതാക്കൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Related Articles

Latest Articles