pattom-st.marys
തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാർത്ഥിയ്ക്ക് നേരെ ക്രൂരമർദ്ദനം. പട്ടം സെൻറ് മേരീസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി ജെ ഡാനിയേലിന് ആണ് മർദ്ദനമേറ്റിരിക്കുന്നത്. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിൽ അവസാനിച്ചത്. മർദ്ദനമേറ്റ് അവശനായ ഡാനിയൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെയാണ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റത്.
ഇരുപതോളം വിദ്യാർത്ഥികൾ ചേർന്നായിരുന്നു ക്രൂരമായി കുട്ടിയെ മർദ്ദിച്ചത്. സ്കൂളിലേക്ക് വരാനായി ബസ് ഇറങ്ങിയ ഉടനെ സ്റ്റോപ്പിൽ കാത്തു നിന്ന വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു. ഇവർ തിരുവനന്തപുരത്തെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ്. ഡാനിയലും ആക്രമിച്ച കുട്ടികളും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം. ഡാനിയലിൻ്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും നേരിട്ട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…