Thursday, May 9, 2024
spot_img

തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; വളഞ്ഞിട്ട് ആക്രമിച്ചത് ഇരുപതോളം കുട്ടികൾ, പരിക്കേറ്റ ഡാനിയൽ ചികിത്സ തേടി

തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാർത്ഥിയ്ക്ക് നേരെ ക്രൂരമർദ്ദനം. പട്ടം സെൻറ് മേരീസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി ജെ ഡാനിയേലിന് ആണ് മർദ്ദനമേറ്റിരിക്കുന്നത്. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിൽ അവസാനിച്ചത്. മർദ്ദനമേറ്റ് അവശനായ ഡാനിയൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെയാണ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റത്.

ഇരുപതോളം വിദ്യാർത്ഥികൾ ചേർന്നായിരുന്നു ക്രൂരമായി കുട്ടിയെ മർദ്ദിച്ചത്. സ്കൂളിലേക്ക് വരാനായി ബസ് ഇറങ്ങിയ ഉടനെ സ്റ്റോപ്പിൽ കാത്തു നിന്ന വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു. ഇവർ തിരുവനന്തപുരത്തെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ്. ഡാനിയലും ആക്രമിച്ച കുട്ടികളും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം. ഡാനിയലിൻ്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും നേരിട്ട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

Related Articles

Latest Articles