Sunday, December 21, 2025

നിര്‍ഭയ കേസില്‍ വധശിക്ഷ വീണ്ടും വൈകിയേക്കും; പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി

ദില്ലി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി.വധശിക്ഷ ജീവപര്യന്തമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കേയാണ് പവന്‍ ഗുപ്തയുടെ നീക്കം. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടി പവന്‍ഗുപ്തക്കുണ്ട്.

നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ പ്രതികള്‍ക്ക് സമയം അനുവദിക്കണമെന്ന് നിരീക്ഷിച്ച പട്യാല കോടതിക്ക് മൂന്ന് തവണയാണ് കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കേണ്ടി വന്നത്. പവന്‍ഗുപ്തയുടെ ഈ നീക്കത്തിലൂടെ വധശിക്ഷ വീണ്ടും നീട്ടാനാണ് സാധ്യത. മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും, ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.

Related Articles

Latest Articles