Saturday, December 20, 2025

എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ഒരുമിക്കുന്നു; പേയ്‌മെന്റ് സേവനങ്ങള്‍ പങ്കിടും


ദല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സിയും പേടിഎമ്മും തമ്മില്‍ പേയ്‌മെന്റ് സേവനങ്ങളുടെ നെറ്റ്‌വര്‍ക്ക് പങ്കിടാന്‍ ധാരണ. പേയ്‌മെന്റ് ഗേറ്റ്‌വേയും പിഓഎസ് സൊലൂഷനും പങ്കിടാനാണ് തീരുമാനം. എച്ച്ഡിഎഫ്‌സി ബാങ്ക് പേയ്‌മെന്റ് പങ്കാളിയും പേടിഎം വിതരണവും സോഫ്റ്റ് വെയര്‍ പങ്കാളിത്തവും നല്‍കും.രണ്ട് കമ്പനികളുടെയും ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ അധിക ചാര്‍ജില്ലാതെ നടത്താന്‍ സാധിക്കും. വ്യാപാരികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പേയ്‌മെന്റ് ഗേറ്റ് വേയും പിഓഎസ് മെഷീനും നല്‍കുക.അടുത്തഘട്ടത്തില്‍ പേടിഎം പോസ്റ്റ് പെയ്ഡ് വഴി ക്രെഡിറ്റ് സേവനങ്ങള്‍ വ്യാപാരികള്‍ക്ക് ലഭ്യമാകും.

ലഘുവായ നടപടികളിലൂടെ ഇഎംഐ,ഫ്‌ളക്ലി പേ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. ഐപിഓ പ്രവേശനം ലക്ഷ്യം വെക്കുന്ന പേടിഎം വിപണിയിലെ സാന്നിധ്യം വിപുലപ്പെടുത്താനാണ് പുതിയ പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും പേടിഎമ്മിന്റെയും പങ്കാളിത്തം വ്യാപാരികള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യുക. ക്രെഡിറ്റ് സേവനത്തിലൂടെ ബിസിനസ് വിപുലീകരണം വ്യാപാരികള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ മേല്‍ ആര്‍ബിഐ ചുമത്തിയിരുന്ന സാങ്കേതിക വിലക്ക് അടുത്തിടെയാണ് പിന്‍വലിച്ചിരുന്നത്.

Related Articles

Latest Articles