ദില്ലിയിലെ ബിജെപി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പിസി ജോര്‍ജിന് അംഗത്വം നല്‍കി പാർട്ടിയിലേക്ക് സ്വീകരിക്കുന്നു
പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തു. ദില്ലിയിലെ ബിജെപി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറാണ് പിസി ജോര്‍ജിന് അംഗത്വം നല്‍കി പാർട്ടിയിലേക്ക് സ്വീകരിച്ചത്. പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പി സി ജോർജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്കുലറും ബിജെപിയില്‍ ലയിച്ചു.
കേരളത്തില്‍ ഏഴ് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട പി സി ജോര്‍ജിന്റെ ബിജെപി പ്രവേശം സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്വീകാര്യതയുടെ തെളിവാണെന്ന് ചടങ്ങില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. പിസി ജോര്‍ജിന്റെ കടന്നുവരവ് വളരെ സന്തോഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തെ പരിഗണിക്കുന്നതിന്റെ തെളിവാണ് പിസിയുടെപാര്‍ട്ടി പ്രവേശനമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണിതെന്ന് വ്യക്തമാക്കിയായിരുന്നു പിസി ജോര്‍ജ് തന്റെ ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്.
“കേരളം നാല് ലക്ഷം കോടിയുടെ കടക്കെണിയിലാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ് കേരളത്തില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ ഇരുമുന്നണികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയകച്ചവടമാണ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം കേരളം അംഗീകരിക്കുന്നു. ഗവര്‍ണറെ പോലും ആക്രമിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നു. കാര്‍ഷിക മേഖല പട്ടിണിയുടെ ഭീഷണി നേരിടുകയാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു. ഇത്തരം പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടല്‍ അത്യാവശ്യമാണ്.
ദുഃഖിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ഇക്കാര്യമാണ് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത് . കേരളം ബിജെപിയെ അംഗീകരിക്കുന്ന സംസ്ഥാനമാക്കിമാറ്റാനാകുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. അതിനായി പ്രവര്‍ത്തിക്കും” – പിസി ജോര്‍ജ് വ്യക്തമാക്കി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…