Saturday, January 3, 2026

പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ അല്‍പസമയത്തിനകം ഉയര്‍ത്തും. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്.

പീച്ചി ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് ഉയർത്തുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നത്. ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടർ എസ്.ഷാനവാസ് അറിയിച്ചു.

77.4 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 79. 25 മീറ്ററാണ് ആകെ സംഭരണ ശേഷി.

Related Articles

Latest Articles