Fraud-Money-Seized-From-Malappuram-Valancheri
തിരുവനന്തപുരം: വൃദ്ധയുടെ പെൻഷൻ തുക തട്ടിയ കേസിൽ കോട്ടയം കറുകച്ചാൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. നെയ്യാറ്റിൻകര സബ് ട്രഷറിയിൽ നിന്നുമാണ് പ്രതി പണം തട്ടിയത്. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അരുണാണ് പിടിയിലായത്. കോട്ടയം കറുകച്ചാൽ സ്വദേശി കമലമ്മയുടെ പെൻഷൻ തുകയായ 18,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
ബുധനാഴ്ച പെൻഷൻ അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ചെക്ക് നൽകിയപ്പോഴാണ് അരുൺ പിടിയിലാകുന്നത്. കറുകച്ചാൽ സബ് ട്രഷറിയിലെ ജൂനിയർ സൂപ്രണ്ടായ അരുൺ നെയ്യാറ്റിൻകര ട്രഷറിയിൽ നേരിട്ടെത്തിയാണ് വൃദ്ധയുടെ അക്കൗണ്ടിൽ നിന്ന് ചെക്കിന്‍റെ മറുപുറത്ത് സ്വന്തം ഒപ്പ് രേഖപ്പെടുത്തി പണം കൈപ്പറ്റിയത്.
പെൻഷൻ ലഭിക്കാത്തതിൽ കമലമ്മ പരാതി നൽകിയതോടെ, ട്രഷറി ജോയിന്‍റ് ഡയറക്ടർ അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അരുൺ പണം കൈപ്പറ്റിയെന്ന് തെളിഞ്ഞു. തുടർന്ന് അരുണിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പെൻഷണറുടെ അറിവോ അനുമതിയോ കൂടാതെ പണം പിൻവലിച്ചതിനാണ് നടപടി.
നെയ്യാറ്റിൻകര സബ് ട്രഷറിയിലെ ഓഫീസർ ചെങ്കൽ സ്വദേശി മണി, ക്യാഷ്യർ കാട്ടാക്കട സ്വദേശി അബ്ദുൾ റസാഖ്, ക്ലാർക്ക് മലപ്പുറം സ്വദേശി ജസ്‍ന എന്നിവരേയും നോട്ടപ്പിശകിന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…