ചങ്ങനാശ്ശേരി: മാറാരോഗം ബാധിച്ച് അവശത അനുഭവിക്കുന്ന ചങ്ങനാശ്ശേരിയിലെ ഒരു സാധു കുടുംബത്തെ ഇപ്പോള്‍ ഹിന്ദു സേവ കേന്ദ്രത്തിന്റെ സംരക്ഷണത്തിലെത്തിച്ചതായി കേരള ഹിന്ദു ഹെല്പ് ലൈന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീരാജ് കൈമള്‍ അറിയിച്ചു.
ഇവരുടെ ദയനീയാവസ്ഥ മുതലെടുത്ത് പെന്തകോസ്ത്കാര്‍ മത പരിവര്‍ത്തനം നടത്താന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് കേരള ഹിന്ദു ഹെല്പ് ലൈന്‍ ഇടപെട്ട് മരുന്നും മറ്റ് സഹായങ്ങളും നല്‍കാന്‍ തയ്യാറായത്. ഒരു മാസത്തേയ്ക്ക് ആ കുടുംബത്തിന് ആവശ്യമുള്ള മരുന്ന് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് റിട്ട പ്രൊഫസര്‍. വത്സല പിള്ള നല്‍കിവരുന്നു
.
ആ കുടുംബം എന്ന് സ്വയം പര്യാപ്തത കൈവരിക്കുന്നവോ അന്നു വരെ സംരക്ഷിക്കാന്‍ ഹിന്ദുസേവകേന്ദ്രം പ്രവര്‍ത്തകര്‍ തയ്യാറാണെന്നും ഒരു ഹിന്ദുവും അനാഥനല്ലെന്നും അദ്ദേഹം പറഞ്ഞു.

