Thursday, January 1, 2026

കെ റെയിൽ വിരുദ്ധ പ്രതിഷേധം; ചെങ്ങന്നൂർ മുളക്കുഴയിൽ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം, എട്ട് പേര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ മുളക്കുഴയിൽ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ തടഞ്ഞ് നാട്ടുകാര്‍. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പോലീസും തമ്മിൽ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പോലീസ് സഹായത്തോടെ പാടശേഖരത്തില്‍ കല്ലിട്ടു.

മേഖലയില്‍ കല്ലിടലിനെതിരെ ഒരാഴ്ചയായി പ്രതിഷേധമുയരുകയായിരുന്നു. കഴിഞ്ഞ ദിവസം കെ റെയില്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് അവർ പോലീസ് സന്നാഹത്തോടെ കല്ലിടാനെത്തുകയായിരുന്നു. ജനവാസ മേഖലകളിലൂടെയാണ് റെയില്‍ കടന്നുപോകുന്നത്. ഇതിനാലാണ് കല്ലിടലിനെതിരെ നാട്ടുകാർ ശക്തമായി പ്രതിഷേധിയ്ക്കുന്നത്.

Related Articles

Latest Articles