Afghan People Struggling
കാബൂൾ: അഫ്ഗാനിൽ നട്ടംതിരിഞ്ഞ് രോഗികൾ. രാജ്യത്ത് നവജാത ശിശുക്കളും കുട്ടികളുമുൾപ്പെടെ മരിച്ചുവീഴുകയാണെന്നാണ് റിപ്പോർട്ട്. പ്രവിശ്യാ ആശുപത്രികളടക്കം എല്ലായിടവും മരുന്നും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ നട്ടം തിരിയുകയാണ്. കേന്ദ്ര ആരോഗ്യ സംവിധാനം (Central Health System)താളംതെറ്റിയ തിനാൽ ആശുപത്രികളിലെ മരുന്നുകളെല്ലാം അതിവേഗം തീർന്നുകൊണ്ടിരിക്കുക യാണെന്നാണ് സന്നദ്ധസംഘടനകൾ മുന്നറിയിപ്പു നൽകുന്നത്.
അതേസമയം രാജ്യത്ത് മരണനിരക്കും കുത്തനെ ഉയരുകയാണ്. പല പ്രമുഖ നഗരങ്ങളിലെ ആശുപത്രികളിലും 50 ശതമാനം പേരും മരണപ്പെട്ടത് മരുന്നില്ലാത്തതിനാലാണ്. കയ്യിലിരുന്ന് കുട്ടികൾ മരിക്കുന്നത് അശരണരായ അമ്മമാർക്ക് നിസ്സഹായതയോടെ കാണേണ്ടിവരികയാണെന്നും സന്നദ്ധസംഘടനകൾ അറിയിച്ചു. സ്ത്രീകളെ ജോലിചെയ്യാൻ അനുവദിക്കാത്ത താലിബാൻ നയമാണ് ആശുപത്രികളെ മരണകേന്ദ്രമാക്കിയതെന്നാണ് അന്താരാഷ്‌ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്.
നഴ്‌സുമാരായി പ്രവർത്തിച്ചവരേയും അധ്യാപകരേയും പിരിച്ചുവിട്ടത് അനുഭവിക്കുന്നത് എല്ലാം കുട്ടി കളാണ്. എല്ലാ സ്ത്രീകളേയും പിരിച്ചുവിട്ടാണ് താലിബാൻ ഇസ്ലാമിക നിയമം നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. ഇതും ആരോഗ്യരംഗത്ത് തിരിച്ചടിയായെന്നും സന്നദ്ധ സംഘടനകൾ പറയുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…