Friday, May 17, 2024
spot_img

താലിബാന്റെ കാടൻ ഭരണത്തിൽ ആരോഗ്യ മേഖലയും തകർന്നു; നവജാത ശിശുക്കളും കുട്ടികളും മരിച്ചുവീഴുന്നു; ആശുപത്രിയിൽ അവശ്യമരുന്നുകളും ജീവനക്കാരും ഇല്ല

കാബൂൾ: അഫ്ഗാനിൽ നട്ടംതിരിഞ്ഞ് രോഗികൾ. രാജ്യത്ത് നവജാത ശിശുക്കളും കുട്ടികളുമുൾപ്പെടെ മരിച്ചുവീഴുകയാണെന്നാണ് റിപ്പോർട്ട്. പ്രവിശ്യാ ആശുപത്രികളടക്കം എല്ലായിടവും മരുന്നും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ നട്ടം തിരിയുകയാണ്. കേന്ദ്ര ആരോഗ്യ സംവിധാനം (Central Health System)താളംതെറ്റിയ തിനാൽ ആശുപത്രികളിലെ മരുന്നുകളെല്ലാം അതിവേഗം തീർന്നുകൊണ്ടിരിക്കുക യാണെന്നാണ് സന്നദ്ധസംഘടനകൾ മുന്നറിയിപ്പു നൽകുന്നത്.

അതേസമയം രാജ്യത്ത് മരണനിരക്കും കുത്തനെ ഉയരുകയാണ്. പല പ്രമുഖ നഗരങ്ങളിലെ ആശുപത്രികളിലും 50 ശതമാനം പേരും മരണപ്പെട്ടത് മരുന്നില്ലാത്തതിനാലാണ്. കയ്യിലിരുന്ന് കുട്ടികൾ മരിക്കുന്നത് അശരണരായ അമ്മമാർക്ക് നിസ്സഹായതയോടെ കാണേണ്ടിവരികയാണെന്നും സന്നദ്ധസംഘടനകൾ അറിയിച്ചു. സ്ത്രീകളെ ജോലിചെയ്യാൻ അനുവദിക്കാത്ത താലിബാൻ നയമാണ് ആശുപത്രികളെ മരണകേന്ദ്രമാക്കിയതെന്നാണ് അന്താരാഷ്‌ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്.

നഴ്‌സുമാരായി പ്രവർത്തിച്ചവരേയും അധ്യാപകരേയും പിരിച്ചുവിട്ടത് അനുഭവിക്കുന്നത് എല്ലാം കുട്ടി കളാണ്. എല്ലാ സ്ത്രീകളേയും പിരിച്ചുവിട്ടാണ് താലിബാൻ ഇസ്ലാമിക നിയമം നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. ഇതും ആരോഗ്യരംഗത്ത് തിരിച്ചടിയായെന്നും സന്നദ്ധ സംഘടനകൾ പറയുന്നു.

Related Articles

Latest Articles